Your Image Description Your Image Description

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍, വേനല്‍ അവധി ദിവസങ്ങളില്‍ മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ റെയില്‍വേ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു.

ശനിയാഴ്ചകളില്‍ മംഗലാപുരത്തു നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം.

ആലപ്പു‍ഴ വ‍ഴിയാണ് സര്‍വീസ് നടത്തുന്നത്. ഒരു എസി ത്രീ ടയര്‍ കോച്ച്‌, 12 സ്ലീപ്പര്‍ ക്ലാസ് കോച്ച്‌, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്‌, 2 സെക്കന്‍ഡ് ക്ലാസ് കോച്ച്‌ എന്നിവയാണ് ഈ ട്രെയിനിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts