Your Image Description Your Image Description

വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും.ഡിസൈനിന്‍റെ കാര്യത്തിൽ വിവോ എക്സ്200 അൾട്ര മൂന്ന് ഷേഡുകളിൽ എത്തും. അവയ്ക്ക് തനതായ പാറ്റേണുകൾ ലഭിക്കും. ഫോണിന്‍റെ മൂന്ന് പിൻ പാനലുകൾക്കും ഗ്ലാസ് ഉപയോഗിക്കും. ഇത് ഫോണിന് പ്രീമിയം രൂപം നൽകുന്നു. എക്സ്200 അൾട്രയിൽ രണ്ട് 50-മെഗാപിക്സൽ സോണി എല്‍വൈറ്റി-818 സെൻസറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്ന് പ്രൈമറി ക്യാമറയ്ക്കും മറ്റൊന്ന് അൾട്രാ-വൈഡ് ഷോട്ടുകൾക്കുമായി ഉപയോഗിക്കും. കൂടാതെ, സാംസങിന്‍റെ ഐസോസെല്‍ എച്ച്‌പി9 സെൻസർ ഉപയോഗിക്കുന്ന 200-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ലഭിക്കും. ഇത് നൈറ്റ് ഫോട്ടോഗ്രാഫിയും ചിത്രങ്ങളുടെ വ്യക്തതയും കൂട്ടും. 35 എംഎം, 50 എംഎം, 85 എംഎം, 135 എംഎം എന്നിങ്ങനെ ഫോണിന് വിവിധ ക്ലാസിക് പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത് ലഭിക്കും.

വിവോ എക്സ്200 അൾട്രയിൽ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എക്സ്200 പ്രോയിൽ നിന്ന് വ്യത്യസ്തമായി, അൾട്ര മോഡലിൽ ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പൊടി, ജല പ്രതിരോധത്തിനായി ഐപി68, ഐപി69 റേറ്റിംഗുകളുള്ള ഈ ഉപകരണം 90 വാട്സ് വയർഡ്, 30 വാട്സ് വയർലെസ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററിയും ഉണ്ടാകാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *