Your Image Description Your Image Description

വിവോ എക്സ് 200 അ‌ൾട്ര ചൈനയിൽ അവതരിപ്പിച്ചു.ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ, ആദ്യത്തെ സൂപ്പർ-ലൈറ്റ് പ്രിസം ടെക്നോളജിയുള്ള സ്മാർട്ട്ഫോൺ, ആദ്യത്തെ ലാർജ് ത്രീ-ഗ്രൂപ്പ് ലെൻസ് ഡിസൈൻ പെരിസ്കോപ്പ്, OIS ഫീച്ചറുകൾ സഹിതമാണ് വിവോ x200 അ‌ൾട്ര എത്തിയിരിക്കുന്നത്. 1/1.28 ഇഞ്ച് സോണി LYT-818 സെൻസറുള്ള 50MP പ്രധാന ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിലെ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. കൂടാതെ 200MP ടെലിഫോട്ടോ ക്യാമറയും ഉണ്ട്.

ഇമേജ് ഇൻഫർമേഷൻ പ്രീ-പ്രോസസ്സിംഗിന് VS1, ഇമേജ് ഇൻഫർമേഷൻ പോസ്റ്റ്-പ്രോസസ്സിംഗിന് V3+, 4K 60fps 10bit Log, 4K 120fps മൂവി സ്ലോ മോഷൻ, ആദ്യത്തെ 4K ടൈം-ലാപ്സ് ഫോട്ടോഗ്രാഫി, ഡബിൾ-ക്ലിക്ക് ക്വിക്ക് സ്റ്റാർട്ട്, സ്ലൈഡിംഗ് സൂം, ലൈറ്റ് പ്രസ്സ് ടു ലോക്ക് ഫോക്കസ്, ഫുൾ പ്രസ്സ് ഷട്ടർ, ലോംഗ് പ്രസ്സ് തുടർച്ചയായ ഷൂട്ടിംഗ്, എക്സ്പോഷർ ക്രമീകരിക്കാൻ സ്ലൈഡിംഗ് തുടങ്ങിയ കൺട്രോളുകൾ ഉള്ള ക്യാമറ കൺട്രോൾ കീ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

Zeiss, 200mm, F2.3 ലാർജ് അപ്പർച്ചർ, കെപ്ലർ സ്ട്രക്ചർ 13 ഹൈ-ട്രാൻസ്മിറ്റൻസ് ഗ്ലാസ് ലെൻസുകൾ എന്നിവയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത 2.35x ടെലിഫോട്ടോ ടെലികൺവെർട്ടർ കമ്പനി ഇതോടൊപ്പം അ‌വതരിപ്പിച്ചിട്ടുണ്ട്. ഷട്ടർ ബട്ടണും സൂം ലിവറും ഉള്ള ഒരു സ്വതന്ത്ര ഹാൻഡിൽ, 2300mAh വലിയ ബാറ്ററി, ഒരു സ്റ്റാൻഡേർഡ് 67mm ഫിൽറ്റർ അഡാപ്റ്റർ റിംഗ് എന്നിവയുള്ള ഒരു പ്രത്യേക ഫോട്ടോഗ്രാഫർ കിറ്റും ഉണ്ട്.

വിവോ X200 അൾട്രയുടെ ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 29 മുതൽ ആണ് ഇത് ചൈനയിൽ വിൽപ്പനയ്ക്ക് എത്തുക. വിവോ X200 അൾട്ര 1 ടിബി ഫോട്ടോഗ്രാഫർ കിറ്റ് പരിമിതമായ യൂണിറ്റുകളിൽ മാത്രമേ ലഭ്യമാകൂ. വിവോ സീസ് 2.35x ടെലിഫോട്ടോ ടെലികൺവെർട്ടർ കിറ്റും പ്രൊഫഷണൽ ഇമേജിംഗ് കിറ്റും മെയ് മാസത്തിൽ വാങ്ങാൻ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts