Your Image Description Your Image Description

വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ച് എമിറേറ്റ്സ്. വിമാനത്തിനുള്ളിലെ ചാർജിങ് സോക്കറ്റിൽ കുത്തി പവർ ബാങ്ക് ചാർജ് ചെയ്യാനും അനുമതിയില്ല. ഒക്ടോബർ ഒന്നിനു നിരോധനം പ്രാബല്യത്തിൽ വരും. അതേസമയം, നിയന്ത്രണങ്ങൾക്കു വിധേയമായി ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടു പോകുന്നതിനു തടസ്സമില്ല. വിമാന യാത്രയിൽ പവർ ബാങ്കുകളുടെ ഉപയോഗം കൂടിയത് കണക്കിലെടുത്താണ് എമിറേറ്റ്സിന്റെ തീരുമാനം. വിമാനത്തിനുള്ളിൽ ലിതിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം വേഗത്തിൽ നടപ്പാക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു.

പവർ ബാങ്കിലെ ലിതിയം ബാറ്ററി അധികം ചാർജ് ആവുകയോ കേടാവുകയോ ചെയ്താൽ ചൂടാകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. തീപിടിക്കാനും വിഷ വാതകം പുറത്തു വരാനും ഇതു കാരണമാകും. വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പവർ ബാങ്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

Related Posts