Your Image Description Your Image Description

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി. അപകടസാധ്യത സ്കൂളിനെ അറിയിച്ചിരുന്നെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഷാജി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ഇക്കാര്യം സ്കൂൾ അധികൃതരോട് പറഞ്ഞിരുന്നു. അസിസ്റ്റന്‍റ് എൻജിനീയറുമായി ചർച്ചയും നടത്തി. ഷോക്കേൽക്കാത്ത വിധത്തിൽ വൈദ്യുതി ലൈൻ വലിക്കാമെന്ന് അറിയിച്ചിരുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Posts