Your Image Description Your Image Description

യഷ് രാജ് ഫിലിംസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘വാർ 2’ 2025 ഓഗസ്റ്റ് 14-ന് തന്നെ ആഗോള റിലീസ് ചെയ്യും എന്ന് ഉറപ്പായി. ആഗോളതലത്തില്‍ ചിത്രം ഐമാക്സിലും തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി,

ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവരുടെ ആക്ഷൻ പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രം, യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ആറാമത്തെ ചിത്രമാണ്.

2019-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘വാർ’-ന്റെ തുടർച്ചയായ ‘വാർ 2’ൽ ഹൃതിക് റോഷൻ തന്റെ ഐതിഹാസിക കഥാപാത്രമായ മേജർ കബീറിന്‍റെ വേഷത്തിലാണ് എത്തുന്നത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ വീരേന്ദ്ര റഘുനാഥ് എന്ന ആന്‍റി ഹീറോയായി എത്തുന്നു. ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരസമാഗമങ്ങളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *