Your Image Description Your Image Description

കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി കുവൈത്തിൽ പ്രവാസി അറസ്റ്റിലായി. അനധികൃതമായി മദ്യം നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതി പിടിയിലായത്. ഫഹാഹീൽ ഏരിയ കമാൻഡിന്‍റെ (ഫിന്റാസ് പൊലീസ് സ്റ്റേഷൻ) അധികാരപരിധിയിലുള്ള അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് പ്രതിയെ പിടികൂടിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മദ്യം സൂക്ഷിക്കാനായി ഇയാൾ തെരഞ്ഞെടുത്തത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണെന്നും അധികൃതർ കണ്ടെത്തി.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് 3,828 കുപ്പി വാറ്റുചാരായം പിടികൂടിയത്.തുറന്ന പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. പൊതു സുരക്ഷാ വിഭാഗം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടത്തുന്ന തുടർച്ചയായ പരിശോധനകളുടെ ഭാഗമായാണ് പ്രതി കുടുങ്ങിയത് എന്ന് അധികൃതർ വ്യക്തമാക്കി. സെക്ടർ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-മുനിഫിയുടെ മേൽനോട്ടത്തിൽ, മേഖലയിലുടനീളം പട്രോളിംഗ് ശക്തമാക്കുകയും സുരക്ഷാ വിന്യാസം വർദ്ധിപ്പിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *