Your Image Description Your Image Description

2025-26 സാമ്പത്തിക വർഷത്തെ മേജർ / മൈനർ ഗവേഷണ പഠനങ്ങൾക്ക് ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നും കേരള വനിതാ കമ്മീഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിശദാംശങ്ങൾ www.keralawomenscommission.gov.in ൽ ലഭ്യമാണ്.

വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകൾ ഓഗസ്റ്റ് 6 വൈകിട്ട് 5 നകം വനിതാ കമ്മീഷന്റെ ഓഫീസിൽ ലഭ്യമാക്കണം. പ്രൊപ്പോസലിന്റെ സേഫ്റ്റ് കോപ്പി keralawomenscommission@yahoo.co.in ൽ ഇമെയിലായും അയയ്ക്കണം.

Related Posts