Your Image Description Your Image Description

വഞ്ചനാകേസിൽ നടൻ ബാബുരാജിന് പൊലീസിന്റെ നോട്ടീസ്. യുകെ മലയാളികളിൽ നിന്ന് പണം കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയിൽ ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ്. അടിമാലി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

പൊലീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പൊലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ബാബുരാജ് പറഞ്ഞു. താരസംഘടനയായ അമ്മയുടെ എക്സ്ക്യൂട്ടീവ് അം​ഗങ്ങളുടെ തെര‍ഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസ് പുറത്തുവരുന്നത്.

Related Posts