Your Image Description Your Image Description

ലോ​ക​ത്തെ ഏ​റ്റ​വും സു​ന്ദ​ര​വും രാ​ത്രി സു​ര​ക്ഷി​ത​വു​മാ​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മു​ൻ​പ​ന്തി​യി​ൽ ഇ​ടം​പി​ടി​ച്ച്​ ദു​ബൈ​യും അ​ബൂ​ദ​ബി​യും. ദു​ബൈ ന​ഗ​രം പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തും അ​ബൂ​ദ​ബി 12ാം സ്ഥാ​ന​ത്തു​മാ​ണ്. യു.​കെ ആ​സ്ഥാ​ന​മാ​യ ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ​യ ട്രാ​വ​ൽ​ബാ​ഗാ​ണ്​ ന​ഗ​ര​ങ്ങ​ളു​ടെ​ റാ​ങ്കി​ങ്​ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ക​ർ​ഷ​ണീ​യ​ത എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണ്​ റി​പ്പോ​ർ​ട്ട്.

രാ​ത്രി​യി​ലെ സൗ​ന്ദ​ര്യ​ത്തി​ലും സു​ര​ക്ഷ​യി​ലും യു.​എ.​ഇ​യി​ലെ ര​ണ്ട്​ ന​ഗ​ര​ങ്ങ​ളും ആ​ഗോ​ള​ത​ല​ത്തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ന്നു. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ര​ണ്ട്​ ന​ഗ​ര​ങ്ങ​ളും ഉ​യ​ർ​ന്ന മാ​ർ​ക്ക്​ നേ​ടി​യി​ട്ടു​ണ്ട്. രാ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​ൽ ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മാ​യി അ​ബൂ​ദ​ബി നേ​ര​ത്തേ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. രാ​​ത്രി സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്​ ദു​ബൈ ന​ഗ​രം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts