Your Image Description Your Image Description

2022 ജനുവരിയിൽ സർവിസ് ആരംഭിച്ചതിനു ശേഷം ലുസൈൽ ട്രാമിൽ ഇതുവരെ യാത്രചെയ്തത് ഒരുകോടിയിലേറെ പേർ. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കുമിടയിൽ ലുസൈൽ ട്രാം സംവിധാനത്തിന്റെ വർധിച്ചുവരുന്ന സ്വീകര്യതയാണ് യാത്രക്കാരുടെ പങ്കാളിത്തം കാണിക്കുന്നത്. ഖത്തർ റെയിൽവേസ് കമ്പനി (ഖത്തർ റെയിൽ) അധികൃതരാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഖത്തറിൻറെ സ്വപ്​നനഗരിയാവാൻ ഒരുങ്ങുന്ന ലുസൈൽ സിറ്റിയിലെ പൊതുഗതാഗത സംവിധാനത്തിലെ ന​ട്ടെല്ലാണ് ട്രാം സർവിസ്.​ 2022 ജനുവരിയിലാണ് ഓറഞ്ച് ലൈനിലെ ഏഴ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ലുസൈൽ ട്രാം സർവിസ് ആരംഭിച്ചത്. തുടർന്ന് ​2024 ഏപ്രിലിൽ പിങ്ക് ലൈൻ ഉദ്ഘാടനം ചെയ്യപ്പെട്ടു. 2025 ജനുവരിയിൽ ടർക്കോയ്സ് ലൈൻ ഉദ്ഘാടനം ചെയ്ത് ഖത്തർ റെയിൽ സർവിസ് വീണ്ടും വിപുലീകരിച്ചു. ഖത്തിറിന്റെ പരിസ്ഥിതി സൗഹൃദ സ്മാർട്ട് നഗരമെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് ട്രാം സർവിസ്​.

Related Posts