Your Image Description Your Image Description

വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ ഇ​നി റി​യാ​ദ്​ മെ​ട്രോ ട്ര​യി​നു​ക​ൾ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ രാ​വി​ലെ എ​ട്ടു മു​ത​ൽ. ബാ​ക്കി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച ആ​റു​ മു​ത​ൽ അ​ർ​ധ​രാ​ത്രി 12 ​വ​രെ​യാ​യി​രി​ക്കും. നി​ല​വി​ൽ ഏ​ഴു​ ദി​വ​സ​വും ഇ​തേ സ​മ​യ​ക്ര​മ​ത്തി​ലാ​ണ്​ സ​ർ​വി​സ്​ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്​. എ​ന്നാ​ൽ ഈ ​മാ​സം നാ​ലു​ മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്രം സ​മ​യം മാ​റും.

രാ​വി​ലെ എ​ട്ടു മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12 വ​രെ സ​ർ​വി​സു​ക​ളു​ണ്ടാ​കു​മെ​ന്ന് റി​യാ​ദ് പ​ബ്ലി​ക് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ പു​ല​ർ​ച്ചെ ആ​റു മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12 വ​രെ​യെ​ന്ന നി​ല​വി​ലെ രീ​തി തു​ട​രും. വെ​ള്ളി​യാ​ഴ്​​ച അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ ആ​ളു​ക​ൾ വൈ​കി​യാ​ണ്​ ഉ​ണ​രു​ന്ന​ത്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സ​മ​യ​മാ​റ്റം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts