Your Image Description Your Image Description

റിയാദിലെ താമസമേഖലകളിൽ വാഹനപാർക്കിങ് നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനം ശനിയാഴ്ച മുതൽ നിലവിൽ വരും. റിയാദ് പാർക്കിങ് ആപ്പ് സംവിധാനത്തിലൂടെയാണ് താമസക്കാർക്കും സന്ദർശകർക്കും വാഹനം പാർക്ക് ചെയ്യുന്നതിന് ഫീസില്ലാത്ത പെർമിറ്റ് നൽകുന്നത്. പ്രദേശത്തെ വാഹനതിരക്ക് കുറക്കുന്നതിനും പ്രധാന റോഡുകളിൽ നിന്ന് വാഹനങ്ങൾ താമസകേന്ദ്രങ്ങളിലേക്ക് പാർക്കിങ്ങിനായി കൊണ്ടുചെല്ലുന്നത് ഒഴിവാക്കുന്നതിനുമാണ് പുതിയ സംവിധാനം.അൽ വുറൂദ് റസിഡൻഷ്യൽ പ്രദേശത്താണ് പുതിയ ക്രമീകരണത്തിന് തുടക്കമിടുന്നത്. നിലവിലെ പെയ്ഡ് പാർക്കിങ് സോണുകൾക്ക് സമീപ പ്രദേശങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.

ശനിയാഴ്ച മുതൽ, പ്രിൻസ് മൊസാദ് ബിൻ ജലവി റോഡിൽ കിങ് അബ്ദുൽ അസീസ് റോഡിനും മക്ക അൽ മുക്കറമ റോഡിനും ഇടയിലുള്ള രണ്ട് ദിശകളിലുമുള്ള പെയ്ഡ് പാർക്കിങ് പ്രാബല്യത്തിൽ വരും.കിങ് അബ്ദുൽ അസീസ് റോഡ് മുതൽ പ്രിൻസ് മസാദ് ബിൻ ജലാവി റോഡ് ഇന്റർസെക്ഷൻ വരെയുള്ള മക്ക റോഡിലും ശനിയാഴ്ച മുതൽ പണമടച്ചുള്ള പാർക്കിങ് നിർബന്ധമാക്കും.

Related Posts