Your Image Description Your Image Description

റ​ഷ്യ​ൻ ന​ഗ​ര​മാ​യ സോ​ച്ചി, അ​ർ​മീ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ യ​ര​വാ​ൻ എ​ന്നി​വി​​ട​ങ്ങ​ളി​​ലേ​ക്ക് പു​തി​യ സ​ർ​വി​സു​മാ​യി ജ​സീ​റ എ​യ​ർ​ലൈ​ൻ​സ്. സോ​ച്ചി​യി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ട്ട​താ​യും യ​ര​വാ​നി​ലേ​ക്കു​ള്ള വി​മാ​നം ചൊ​വ്വാ​ഴ്ച ഷെ​ഡ്യൂ​ൾ ചെ​യ്‌​ത​താ​യും ജ​സീ​റ എ​യ​ർ​ലൈ​ൻ​സ് ചെ​യ​ർ​മാ​ൻ മ​ർ​വാ​ൻ ബൂ​ദാ​യ് പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് പു​തി​യ സ​ർ​വി​സു​ക​ൾ. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജ​സീ​റ​യു​ടെ ടെ​ർ​മി​ന​ലി​ൽ (ടി-5) ​മി​ക​ച്ച സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​സീ​റ എ​യ​ർ​ലൈ​ൻ​സ് പ്ര​തി​വ​ർ​ഷം അ​ഞ്ചു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts