Your Image Description Your Image Description

വേ​ന​ല്‍ച്ചൂ​ടി​ല്‍നി​ന്ന് ര​ക്ഷ​നേ​ടാ​ന്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ലും ബീ​ച്ചി​ലെ നീ​ന്തി​ക്കു​ളി​ക​ള്‍ക്ക് അ​വ​സ​ര​മൊ​രു​ക്കി അ​ബൂ​ദ​ബി. ഹു​ദൈ​രി​യ​ത്ത് ദ്വീ​പി​ലാ​ണ് നൈ​റ്റ് ബീ​ച്ച് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ര്‍സാ​ന ഈ​സ്റ്റ് ബീ​ച്ചി​ലാ​ണ് രാ​ത്രി​കാ​ല സ​ന്ദ​ര്‍ശ​നം സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ലൈ​ഫ് ഗാ​ര്‍ഡു​ക​ളു​ടെ സു​ര​ക്ഷ​യും സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം ഭ​ക്ഷ​ണ​ശാ​ല​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​വും.

ജൂ​ലൈ ഒ​ന്നു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യാ​ണ് രാ​ത്രി​കാ​ല ബീ​ച്ച് സ​ന്ദ​ര്‍ശ​നം അ​നു​വ​ദി​ക്കു​ക. തി​ങ്ക​ള്‍ മു​ത​ല്‍ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സൂ​ര്യാ​സ്ത​മ​യം മു​ത​ല്‍ രാ​ത്രി 10 വ​രെ രാ​ത്രി നീ​ന്ത​ല്‍ അ​നു​വ​ദി​ക്കും. വെ​ള്ളി, മു​ത​ല്‍ ഞാ​യ​ര്‍ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും അ​സ്ത​മ​യം മു​ത​ല്‍ അ​ര്‍ധ​രാ​ത്രി വ​രെ​യും നീ​ന്താ​നാ​വും.

നീ​ന്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​ക്കാ​യി വെ​ളി​ച്ച സൗ​ക​ര്യ​വും വേ​ന​ല്‍ചൂ​ടി​ല്‍നി​ന്ന് ആ​ശ്വാ​സം കി​ട്ടു​ന്ന​തി​ന് കൂ​ള​റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​റു വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts