Your Image Description Your Image Description

ഇന്ത്യൻ ക്രിക്കറ്റ് താരം യുവതിയുമായി നടത്തിയ സ്വകാര്യ ചാറ്റുകൾ പുറത്ത്. ഇന്ത്യൻ ടീമിലെ അർഷദീപ് സിം​ഗ് പഞ്ചാബി യുവതിയുമായി നടത്തിയ സ്വകാര്യ ചാറ്റുകളാണ് സമൂ‌ഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അർഷദീപ് സിം​ഗുമായി ചാറ്റു ചെയ്ത യുവതി തന്നെയാണ് ഇത് പുറത്തുവിട്ടതും. സംഭവം വളരെ വേ​ഗം വൈറലാകുകയായിരുന്നു.

അർഷദീപുമായി നടത്തിയ ചാറ്റെന്ന പേരിലാണ് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്. യുവതിയോട് വിശേഷങ്ങൾ തിരക്കുന്നതും മറ്റുമായ സന്ദേശങ്ങളാണ് ഇവർ പങ്കുവച്ച സ്ക്രീൻ ഷോട്ടിലുള്ളത്. അതേസമയം ചിലർ വാ​ദിക്കുന്നത് അർഷദീപ് ഈ യുവതിയുമായി പ്രണയത്തിലെന്നാണ്. എന്നാൽ ഇതിന് യാതൊരു തെളിവുകളോ ഔദ്യോ​ഗിക സ്ഥിരീകരണമോ ഇല്ല.

യുവതിയോട് പേസർ വീടിന്റെ വിശദാംശങ്ങളും തേടുന്നുണ്ട്. അതേസമയം അർഷദീപ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റേത് തന്നെയാണോ ചോർന്ന ചാറ്റുകളെന്നും വ്യക്തമല്ല. അതേസമയം പേസറുടെ ആരാധകരെ ഇത് രണ്ട് തട്ടിലാക്കി. ചിലർ താരത്തെ വിമർശിച്ചപ്പോൾ ചാറ്റ് സൗഹാർദപരമെന്നായിരുന്നു മറ്റു ചിലരുടെ പിന്തുണ. ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സ് താരമായ അർഷദീപിന് ഇം​ഗ്ലണ്ടിലേക്കുള്ള ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *