Your Image Description Your Image Description

യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വില കുറഞ്ഞു. എന്നാല്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ട്. യുഎഇയിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ നിര്‍ണയിക്കുന്നത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ ഇന്ധനവില അനുസരിച്ച് അടുത്ത മാസം മുതല്‍ പെട്രോള്‍ വില കുറയും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.69 ദിര്‍ഹമാണ് ഓഗസ്റ്റ് മാസത്തിലെ പുതിയ വില. ജൂലൈയില്‍ ഇത് 2.70 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈ മാസത്തില്‍ ഇത് 2.58 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹം ആണ് പുതിയ നിരക്ക്. ജൂലൈ മാസത്തില്‍ 2.51 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ഡീസല്‍ ലിറ്ററിന് 2.78 ദിര്‍ഹം ആകും വില. ജൂലൈ മാസത്തില്‍ 2.63 ദിര്‍ഹം ആയിരുന്നു.

Related Posts