Your Image Description Your Image Description

യുഎഇയിൽ ചൂട് തുടരും.ഈ കാലയവളവിൽ താപനില 50 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ വർഷം മേയിൽ തന്നെ 51.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.22 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണ് മേയ് 24ന് അൽഐനിൽ രേഖപ്പെടുത്തിയത്. ഈ മാസം ശരാശരി താപനില 47-49 ഡിഗ്രി വരെ ആയിരിക്കും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ താപനില 50 ഡിഗ്രി വരെ ഉയരാം. യുഎഇയിൽ ഇത്തവണ മഴ കുറഞ്ഞത് ചൂടിന്റെ കാഠിന്യം കൂട്ടി. കൃത്രിമ മഴയ്ക്കും ശ്രമമുണ്ടായില്ല. ചൂട് മുന്നിൽ കണ്ട് പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് ഇടവേള. കടുത്ത ചൂടിൽ പുറത്തിറങ്ങുന്നവരും വാഹനം ഓടിക്കുന്നവരുമെല്ലാം അതീവ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കുട്ടികളും വയോധികരും പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത ചൂടിൽ പുറത്തിറങ്ങുന്നവർക്ക് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *