മിണ്ടാനും പറയാനും ആരുമില്ലേ; എഐ ചാറ്റ് ബോട്ടുമായി ഡേറ്റിങ് ആപ്പായ ടിൻഡർ

ഇന്നത്തെ കാലത്ത് ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളികളെ കണ്ടെത്തുന്നത് സാധാരണ സംഭവമാണ്. നിരവധി പേരാണ് തങ്ങളുടെ പ്രണയ പങ്കാളികളെയും ജീവിത പങ്കാളികളെയുമൊക്കെ ഡേറ്റിങ് ആപ്പ് വഴി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ആപ്പിൽ പങ്കാളികളെ ലഭിക്കാത്തവരും ധാരാളമാണ്. പ്രണയ പങ്കാളികൾ ഇല്ലാതെ സിംഗിളായി നിൽക്കുന്നവരെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. എന്നാൽ ഇനി മുതൽ സിംഗിൾ ആയി ഇരിക്കുന്നവർക്ക് വിഷമിക്കേണ്ടി വരില്ല. അതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡർ.

തങ്ങളുടെ ഉപഭോക്താക്കൾക്കായി എഐ ചാറ്റ് ബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിലൂടെ ചാറ്റ് ബോട്ടിനോട് പ്രണായർദ്രമായി സംസാരിക്കാനും അതിനുള്ള മറുപടിയും ലഭിക്കും. ടിൻഡർ മാച്ചിന് മുമ്പായി തന്നെ ചാറ്റ് ചെയ്ത് പരിശീലിക്കാനും പാർട്ണർ ഇല്ലാത്തവർക്ക് ബോറടി മാറ്റാനും ഈ ചാറ്റ്‌ബോട്ട് സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഓപ്പൺ എഐയുമായി സഹകരിച്ചാണ് ടിൻഡർ ചാറ്റ്‌ബോട്ട് നിർമിച്ചിരിക്കുന്നത്. ഇതൊരു എഐ വോയ്സ്-ആക്ടിവേറ്റഡ് ഫ്ലെർട്ടിംഗ് ഗെയിം കൂടിയായിരിക്കും.

‘ഗെയിം ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഓപ്പൺ എഐയുടെ വോയ്സ് മോഡും GPT-4o റീസണിംഗ് മോഡലും ഉപയോഗിച്ചാണ് പ്രവർത്തിക്കുക. വിവിധ ഡേറ്റിങ് സാഹചര്യങ്ങളിൽ ഉപഭോക്താവ് എങ്ങനെ പെരുമാറുന്നുവെന്ന് വിലയിരുത്താനും ഈ ഗെയിമിന് സാധിക്കും. എന്നാൽ ഈ ഗെയിമിൽ നിന്ന് കിട്ടുന്ന വോയ്‌സ് ഡാറ്റ പുതിയ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്ന് ടിൻഡർ വ്യക്തമാക്കിയിട്ടുണ്ട്. മില എന്നാണ് ഈ എഐ ചാറ്റ്‌ബോട്ടിന് നൽകിയിരിക്കുന്ന പേര്. നിലവിൽ അമേരിക്കയലെ ഐഫോൺ ഉപഭോക്താക്കൾക്ക് മാത്രമേ എഐ ചാറ്റ്‌ബോട്ടിന്റെ സഹായം ലഭ്യമാവുകയുള്ളു.

More From Author

Leave a Reply

Your email address will not be published. Required fields are marked *