Your Image Description Your Image Description

സി​റ്റി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ ബ്രൗ​ൺ​ഷു​ഗ​ർ എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​ക്ക​ളെ പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​റാ​ട് അ​ര​ക്കി​ണ​ർ സ്വ​ദേ​ശി പു​തു​ക്കു​ടി വീ​ട്ടി​ൽ ജി​ജീ​ഷ് (42), ബേ​പ്പൂ​ർ സ്വ​ദേ​ശി വാ​ണി​യം പ​റ​മ്പി​ൽ മു​ജീ​ബ് റ​ഹ്മാ​ൻ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വ​ട്ട​ക്കി​ണ​ർ മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം പ്ര​തി​ക​ളെ ര​ണ്ട് ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ സ​ഹി​തം പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി പ​യ്യാ​ന​ക്ക​ൽ, ക​ല്ലാ​യി, അ​ര​ക്കി​ണ​ർ ബേ​പ്പൂ​ർ, വ​ട്ട​ക്കി​ണ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണി​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related Posts