Your Image Description Your Image Description

മസ്കറ്റ്: ഒമാനിൽ മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളിൽ വീട്ടിൽ വിഎം കുര്യാക്കോസിന്റെ മകൻ ആൽവിൻ കുര്യാക്കോസ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു.

മസ്കുലാർ ഡിസ്ട്രോഫി എന്ന രോ​ഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. മാതാവ്: സിനോബി ഉലഹന്നാൻ. സഹോദരൻ: അലൻ കുര്യാക്കോസ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts