Your Image Description Your Image Description

പറവൂർ: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ. പതിനൊന്ന് നൈട്രോസെപ്പം ഗുളികകളും മൂന്ന് കഞ്ചാവ് ബീഡികളും എക്സൈസ് പിടികൂടി.

സംഭവത്തിൽ മന്നം പാറപ്പുറം പനച്ചിക്കൽ വീട്ടിൽ നൗഷാദിനെ (ഇട്ടി നൗഷാദ് – 39) എക്സൈസ് അറസ്റ്റ് ചെയ്‌തു. നൗഷാദ് നിരവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *