Your Image Description Your Image Description

മൈസൂരു: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് ജീ​വ​നൊ​ടു​ക്കി. മൈസൂരുവിലെ പഴയ ജെവാർഗി റോഡിലെ ഗബാരെ ലേഔട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സന്തോഷ് കൊറാലി (45) എന്നയാളാണ് ഭാര്യ ശ്രുതി (35), മക്കളായ മുനീഷ് (9), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അനിഷ് എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (GESCOM) അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു സന്തോഷ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിൽ കുടുംബകലഹമാണെന്ന് പോലീസ് സംശയിക്കുന്നു, പക്ഷേ സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ക​ഴി​ഞ്ഞ ദി​വ​സം സന്തോഷും ഭാര്യയും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതേതുടർന്ന് പിറ്റേന്ന് വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ സ​ന്തോ​ഷ് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. 10 വ​ർ​ഷം മു​മ്പാ​ണ് സ​ന്തോ​ഷ് ബി​ദാ​ർ സ്വ​ദേ​ശി​നി​യാ​യ ശ്രു​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​മാ​യി ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. സ​ന്തോ​ഷ് അ​ടു​ത്തി​ടെ പു​തി​യ ഫ്ലാ​റ്റ് വാ​ങ്ങി അ​വി​ടെ താ​മ​സം മാ​റ്റാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​. എ​ന്നാ​ൽ, ശ്രു​തി ഇ​തി​നെ​തി​രാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പോലീസ് കമ്മീഷണർ ശരണപ്പ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സ്റ്റേഷൻ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
സം​ഭ​വ​ത്തി​ൽ സ്റ്റേ​ഷ​ൻ ബ​സാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts