Your Image Description Your Image Description

അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787, 737 വിമാനങ്ങളിലെയും പരിശോധന പൂർത്തിയാക്കി. എൻജിൻ ഇന്ധന സ്വിച്ചുകൾക്കൊന്നും തകരാറുകളില്ലെന്നും, എല്ലാം സുരക്ഷിതമാണെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് മെക്കാനിസത്തിന്റെ പരിശോധനകളാണ് പൂർത്തിയാക്കിയത്. എയർ ഇന്ത്യക്കായി സർവീസ് നടത്തുന്ന 787 ബോയിങ്, ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിനു കീഴിൽ സർവീസ് നടത്തുന്ന 737 വിമാനങ്ങളിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) നേതൃത്വത്തിൽ പരിശോധന നടത്തി.

ലോക്കിങ് മെക്കാനിസവുമായി ബന്ധപ്പെട്ട് ഒരു തകരാറുകളും ഒരു വിമാനത്തിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലായ് 12ന് ആരംഭിച്ച പരിശോധന നടപടി ഡി.ജി.സി​.എ നിർദേശിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയതായും വ്യക്തമാക്കി.

Related Posts