Your Image Description Your Image Description

കൊല്‍ക്കത്ത: സൂപ്പര്‍ ലീഗ് 2025 സീസണിന്റെ ആവേശകരമായ ഫൈനലില്‍ ബെംഗളൂരുവിനെ കീഴടക്കി മോഹന്‍ ബഗാന്‍. എക്‌സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ജയിച്ചാണ് ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. നേരത്തെ ഐഎസ്എല്‍ ഷീല്‍ഡും ബഗാന്‍ നേടിയിരുന്നു. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്.

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ നടന്ന ഫൈനലിന്റെ ആദ്യപാതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ 49-ാം മിനിറ്റില്‍ ബെംഗളൂരു എഫ്സി ലീഡ് നേടി. ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളാണ് ബഗാന് ലീഡ് സമ്മാനിച്ചത്.

എന്നാല്‍ 72-ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെ ബഗാന്‍ സമനില പിടിച്ചു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജേസണ്‍ കമ്മിംഗ്സാണ് ലീഡ് സമ്മാനിച്ചത്. തുടര്‍ന്ന് ഇരു ടീമുകളും വിജയ ഗോളിനായി പൊരുതിയെങ്കിലും 90 മിനിറ്റ് മതിയായിരുന്നില്ല. ഇതോടെ മത്സരം അധികസമയത്തേക്ക്. അധിക സമയത്ത് ആറാം മിനിറ്റില്‍ ജാമി മക്ലാരനിലൂടെ മോഹന്‍ ബഗാന്‍ ലീഡ് നേടി. ഈ ഗോള്‍ മോഹന്‍ ബഗാന്റെ വിജയം ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts