Your Image Description Your Image Description

ബഹ്റൈനിൽ ഇന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ ഡയറക്‌ടറേറ്റിന്‍റെ മുന്നറിയിപ്പ്. രാജ്യത്ത് ചൂടും ഈർപ്പവും തുടരുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. കാറ്റിന്റെ വേഗത കിഴക്ക് ദിശയിൽ 5 മുതൽ 10 നോട്ടുകൾ വരെയും പരമാവധി 12 മുതൽ 17 നോട്ടുകൾ വരെയും എത്തും.

എന്നാൽ ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത 25 നോട്ടുകൾ വരെയെത്താൻ സാധ്യതയുണ്ട്. താപനില 42 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. 35 ശതമാനം മുതൽ 90 ശതമാനം വരെ ഈർപ്പമുണ്ടാകാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾ www.bahrainweather.gov.bh എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Related Posts