Your Image Description Your Image Description

ബഹ്‌റൈനിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവരെ കണ്ടെത്താനും ഭാവിയിൽ ഇത്തരത്തിലുള്ള ദുരുപയോഗങ്ങൾ തടയാനും ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദേശം. ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളാണു നിർദേശം സമർപ്പിച്ചത്. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ അക്കാദമിക് യോഗ്യതകൾ അവലോകനം ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമായി ഒരു കേന്ദ്ര ദേശീയ കമ്മിറ്റി സ്ഥാപിക്കാനാണ് പ്രതിനിധി കൗൺസിൽ അംഗമായ എം.പി മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിൽ നിർദേശം സമർപ്പിച്ചത്.

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ഒരു വിദേശ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണിത്. രാജ്യത്തെ തൊഴിൽ, അക്രഡിറ്റേഷൻ സംവിധാനത്തിലെ പഴുതുകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജനാഹി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സർക്കാർ ജോലി നേടുന്ന എല്ലാ വിദേശികളുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.

Related Posts