Your Image Description Your Image Description

ബഹ്റൈനിൽ വരുംദിവസങ്ങളിൽ വേനൽ കാലത്തെ ഏറ്റവും കനത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടും. ഗൾഫ് മേഖലയിൽ ആഗസ്റ്റ് മാസം ഏറ്റവും ചൂടുള്ളതും ഈർപ്പമുള്ളതുമായ മാസമായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്.

ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ വിഭാഗത്തിന്‍റെ അറിയിപ്പനുസരിച്ച് കനത്ത ചൂട് ഈ ആഴ്ച അവസാനവും തുടർന്നേക്കാം എന്നാണ്. ഈ ദിവസങ്ങളിൽ പകലും രാത്രിയും ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കും. പകൽ താപനില 43 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിലായിരിക്കും. ഉയർന്ന ഈർപ്പം കാരണം പകൽ സമയങ്ങളിൽ 50 ഡിഗ്രിക്ക് സമാനമായ താപനിലയും അനുഭവപ്പെട്ടേക്കാം.

Related Posts