Your Image Description Your Image Description

ബഹ്റൈനിൽ രണ്ടു വയസ്സുകാരൻ കടലിൽ മുങ്ങിമരിച്ചു. അൽ ബുദെയ്യ കടൽതീരത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് അപകടമുണ്ടായത്. ഒഴിവു സമയം ചെലവിടാനാണ് രണ്ടു വയസ്സുകാരനായ അബ്ദുൽ റഹ്മാൻ ഖ്വാസിമായി സ്വദേശി കുടുംബം കടൽ തീരത്തെത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം തീരത്ത് കളിച്ചുകൊണ്ടിരിക്കവേ അബ്ദുൽറഹ്മാനെ പെട്ടെന്ന് കാണാതായത് കുടുംബം ശ്രദ്ധിക്കാതെ പോയതാണ് മരണത്തിൽ കലാശിച്ചത്. വെള്ളത്തിൽ മുങ്ങിപ്പോയ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കടൽ തീരത്ത് പോകുന്ന കുടുംബങ്ങൾ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ഓർമപ്പെടുത്തി. ഈ ആഴ്ച ബഹ്റൈനിൽ ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മുങ്ങിമരണമാണിത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 23 കാരനായ ബഹ്റൈൻ സ്വദേശി യുവാവ് മഹൂസിലെ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *