Your Image Description Your Image Description

ബഹ്റൈനിൽ വ്യ​ക്തി​ഗ​ത, സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി (ഐ.​ജി.​എ). ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യോ ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്യു​ക​യോ വി​വ​ര​ങ്ങ​ൾ പ​ങ്കി​ടു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഐ.​ജി.​എ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടാ​തെ, ദേ​ശീ​യ പോ​ർ​ട്ട​ലാ​യ bahrain.bhലെ ​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ഐ.​ജി.​എ വ്യ​ക്ത​മാ​ക്കി. സം​ശ​യാ​സ്‌​പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ 80008001 എ​ന്ന ന​മ്പ​റി​ൽ സ​ർ​ക്കാ​ർ സേ​വ​ന കോ​ൺ​ടാ​ക്റ്റ് സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. മൈ ​ഗ വ് ​ആ​പ് വ​ഴി​യോ 922 എ​ന്ന ഹോ​ട്ട്ലൈ​ൻ വ​ഴി​യോ സൈ​ബ​ർ ക്രൈം ​ഡ​യ​റ​ക്ട​റേ​റ്റി​ൽ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഐ.​ജി.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *