Your Image Description Your Image Description

ബഹ്റൈനിലെ ഉച്ച വിശ്രമ നിയമം 99.96% കമ്പനികളും പൂർണമായി പാലിക്കുന്നതായി അധികൃതർ. 17,600 പരിശോധനകളിൽ റിപ്പോർട്ട് ചെയ്തത് ആറ് നിയമലംഘനങ്ങൾ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് 4 മണിവരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് പുറം ജോലി ചെയ്യിക്കരുത് എന്ന നിയമമാണ് രാജ്യത്തെ ബഹുഭൂരിപക്ഷം കമ്പനികളും പാലിക്കുന്നത്. ഉച്ചക്ക് 12 മുതൽ വൈകിട്ട് നാല് വരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്ന നിയമം സംബന്ധിച്ച് വിവിധ കമ്പനികൾക്ക് മന്ത്രാലയം നോട്ടീസ് നൽകിയത് പ്രകാരം സ്ഥാപനങ്ങളും തൊഴിലുടമകളും നിയമത്തോട് മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്.

Related Posts