Your Image Description Your Image Description

ബം​ഗ്ലാ​ദേ​ശി​ൽ പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ, വ്യോ​മ​സേ​ന വി​മാ​നം സ്കൂ​ളി​നു​മേ​ൽ ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 31 ആ​യി. രാ​ജ്യ​ത്തി​ന്റെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ​മ​രി​ച്ച​വ​രി​ൽ 25 പേ​രും കു​ട്ടി​ക​ളാ​ണ്. ചൈ​നീ​സ് നി​ർ​മി​ത എ​ഫ്-7 ബി.​​ജി.​ഐ വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം ധാ​ക്ക​യി​ലെ ഉ​ത്താ​റ​യി​ൽ സ്കൂ​ളി​നു​മേ​ൽ ത​ക​ർ​ന്നു​വീ​ണ​ത്.

കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ലേ​റെ​യും 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും തീ​പ്പൊ​ള്ള​ലേ​റ്റാ​ണ് മ​ര​ണ​മെ​ന്നും ഇ​ട​ക്കാ​ല ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വ് സൈ​ദു റ​ഹ്മാ​ൻ പ​റ​ഞ്ഞു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കും. ധാ​ക്ക​യി​ലെ 10 ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള 165 പേ​രി​ൽ പ​ല​രു​ടെ​യും നി​ല അ​തി​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

Related Posts