Your Image Description Your Image Description

ബംഗ്ലാദേശിൽ അതിർത്തി ലംഘിച്ചെത്തിയ 48 ഇന്ത്യൻ മീൻപിടിത്തക്കാർ പിടിയിൽ; മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞ 20 ദിവസത്തിനിടെയാണ് ബംഗ്ലാദേശിന്റെ കടലിൽ അനധികൃതമായി തങ്ങിയതിന് ഇത്രയുംപേരെ പിടികൂടിയത്. ശനിയാഴ്ച മാത്രം14 പേരാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ സുന്ദർബാൻസ് സ്വദേശികളാണ് എല്ലാവരും.

മൽസ്യത്തൊഴിലാളികളുടെ കൈകൾ അവരുടെ അരയോട് ചേർത്തുവെച്ച് കെട്ടിയ നിലയലിലാണ് ഇവരുള്ളതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നതായി അധികൃതർ പറയുന്നു. ജൂ​ലൈ 13ന് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. ശനിയാഴ്ച രാത്രിയിലാണ് മൂന്നാമത്തെ ബോട്ടും പിടിച്ചെടുത്തത്.

Related Posts