Your Image Description Your Image Description

ഫ്രോങ്ക്സിന് കിടിലൻ ഓഫറുമായി മാരുതി സുസുക്കി.ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്സിനെ അഴകുറ്റതാക്കുന്നത്.

ഫ്രോങ്ക്‌സിന്റെ ടർബോ-പെട്രോൾ വേരിയൻ്റുകളിലാണ് മാരുതി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 93000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇതിൽ 35000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, അതോടൊപ്പം തന്നെ 43000 രൂപ വിലയുള്ള വെലോസിറ്റി ആക്‌സസറി കിറ്റ് എന്നിവയിൽ സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നുണ്ട്. 15,000 രൂപ വരെയുളള സ്ക്രാപ്പേജ് ബോണസ് അല്ലെങ്കിൽ 10,000 രൂപ വരെയുളള എക്സ്ചേഞ്ച് ബോണസ് എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി ഫ്രോങ്ക്‌സ് വിപണിയിൽ എത്തുന്നത്. ആദ്യത്തേത് ബലേനോയിൽ നിന്ന് നേരിട്ട് കടമെടുത്തതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

ഫ്രോങ്ക്‌സിന്റെ ബൂസ്റ്റർജെറ്റ് എഞ്ചിനിലേക്ക് നോക്കിയാൽ ഇത് 99 bhp കരുത്തിൽ 147.6 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts