Your Image Description Your Image Description

ഫെഡറൽ നീതിന്യായവ്യവസ്ഥയുമായുള്ള പോരാട്ടത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സുപ്രധാന ജയം. പ്രസിഡന്റിന്റെ ഉത്തരവുകൾ തടയുന്നതിന് ഫെഡറൽ കോടതികളുടെ അധികാരം പരിമിതപ്പെടുത്തുന്ന നിർണായക ഉത്തരവാണ് യു.എസ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.

ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്റെ ഉത്തരവ് തടഞ്ഞ ഫെഡറൽ കോടതി തീരുമാനത്തിനെതിരെയാണ് യു.എസ് സുപ്രീംകോടതിയിൽ ഹരജിയെത്തിയത്. ഇതിലാണ് ഇപ്പോൾ കോടതിയിൽ നിന്നും നിർണായക ഉത്തരവുണ്ടായിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫെഡറൽ കോടതിയുടെ ഉത്തരവുകൾ ഇനി രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരില്ല. അതാത് സംസ്ഥാനങ്ങളിൽ മാത്രമായിരിക്കും ഇത് ബാധകമാവുക.

Leave a Reply

Your email address will not be published. Required fields are marked *