Your Image Description Your Image Description

മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. റേ-ബാന്റെ മാതൃകമ്പനിയായ എസ്സിലോര്‍ലക്‌സോട്ടിക്കയും മെറ്റയും സംയുക്തമായാണ് 2021ല്‍ ആദ്യത്തെ റേ-ബാന്‍ ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഗ്ലാസുകള്‍ പുറത്തിറക്കിയത്. അതിനുശേഷം രണ്ട് പതിപ്പുകള്‍ പുറത്തിറക്കി. എന്നാല്‍ ഇവയൊന്നും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ ഇവയുടെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശനം അറിയിച്ചിരിക്കുകയാണ് മെറ്റ.

ഫീച്ചറുകളാല്‍ സമ്പന്നമാണ് റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍. തത്സമയ വിവര്‍ത്തനം, സംഗീതം, പോഡ്കാസ്റ്റ്, ചിത്രം പകര്‍ത്തല്‍, ഓഡിയോ, വിഡിയോ കാള്‍, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോഗം എന്നിങ്ങനെ നിരവധി സേവനങ്ങള്‍ ഈ സ്മാര്‍ട്ട് ഗ്ലാസ് സാധ്യമാക്കുന്നു. നമ്മുടെ കാഴ്ചകളെ ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രമിലേക്കും ലൈവ് സ്ട്രീം ചെയ്യാനും സാധിക്കും. യഥാര്‍ത്ഥ ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് ഗ്ലാസ് ഉപയോഗിച്ച് ഗെയിമുകള്‍ കളിക്കാനും സാധിക്കും. ഒരാള്‍ സംസാരിക്കുന്ന ഭാഷ വിവര്‍ത്തനം ചെയ്യാന്‍ ‘ഹേയ് മെറ്റ സ്റ്റാര്‍ട്ട് ലൈവ് ട്രാന്‍സ്ലേഷന്‍’ എന്ന് പറയുന്നതിലൂടെ സാധിക്കും.

തത്സമയ വിവര്‍ത്തനം ഉള്‍പ്പെടെയുള്ള പുതിയ അപ്ഡേറ്റുകളോട് കൂടിയാണ് ഇന്ത്യയിലെത്തുന്നതെന്ന് മെറ്റ വ്യക്തമാക്കി. തുടക്കത്തില്‍ ഇംഗ്ലിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഭാഷാ പാക്കുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ ഉപയോഗിക്കാം. മെക്സിക്കോ, യു.എ.ഇ എന്നിവയടക്കമുള്ള രാജ്യങ്ങളിലേക്കും സ്മാര്‍ട്ട് ഗ്ലാസുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

12 എം.പി അള്‍ട്രാ-വൈഡ് ക്യാമറ പോര്‍ട്രെയിറ്റ് മോഡ്, ലാന്‍ഡ്സ്‌കേപ്പ് മോഡ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്താന്‍ സഹായിക്കും. ഓപണ്‍ ഇയര്‍ സ്പീക്കറുകള്‍ സംഗീതവും പോഡ്കാസ്റ്റുകളും മികച്ച അനുഭവം നല്‍കുന്നു. അഞ്ച് മൈക്രോഫോണുകളാണ് മറ്റൊരു പ്രത്യേകത. ഫോട്ടോഗ്രഫി അല്ലെങ്കില്‍ റെക്കങ് നടക്കുന്നുവെന്ന് ചുറ്റുമുള്ളവരെ അറിയിക്കാന്‍ ക്യാമറകള്‍ ഓണായിരിക്കുമ്പോള്‍ ഒരു ക്യാപ്ചര്‍ എല്‍.ഇ.ഡി പ്രകാശിക്കും

Leave a Reply

Your email address will not be published. Required fields are marked *

Related Posts