Your Image Description Your Image Description

ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് മാരീശൻ. 2023ൽ റിലീസ് ചെയ്‍ത തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവിനൊപ്പം ഫഹദ് ഫാസില്‍ ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ എന്ന പ്രത്യേകതയുമുണ്ട് മാരീശന്. ചിത്രം 20205 ജൂലൈ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ യുഎ 13+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീശന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍.

Related Posts