Your Image Description Your Image Description

ക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. മുൻ നായകൻ കെയ്ൻ വില്യംസൺ, ലോക്കി ഫെർ​ഗൂസൺ, ബെൻ സിയേഴ്സ് തുടങ്ങിയവർ ഇല്ലാതെയാണ് ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

കെയ്ൻ വില്യംസൺ പരമ്പരയിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. ഫെർ​ഗൂസണിന് ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാ​ഗമായും ബെൻ സിയേഴ്സിന് പരിക്കിനെ തുടർന്നുമാണ് ടീമിൽ ഇടം ലഭിക്കാതിരുന്നത്. അതേസമയം ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റനർ എന്നിവർ ന്യൂസിലൻഡ് ടീമിലേക്ക് മടങ്ങിയെത്തി. ഇവർ മാർച്ചിൽ പാകിസ്ഥാനെതിരെ നടന്ന ട്വന്റി 20 പരമ്പരയിൽ കളിച്ചിരുന്നില്ല. ഐപിഎൽ കരാറിന്റെ ഭാ​ഗമായിരുന്നതിനാലാണ് മൂന്ന് താരങ്ങൾക്കും പാകിസ്ഥാനെതിരായ പരമ്പരയിൽ കളിക്കാൻ കഴിയാതിരുന്നത്.

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീം: മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), ഫിൻ അലൻ, മിച്ചൽ ബ്രേസ്‍വെൽ, മാർക് ചാംപ്മാൻ, ജേക്കബ് ഡഫി, സാക്ക് ഫൗൾക്സ്, മാറ്റ് ഹെൻ‍റി, ബെവോൻ ജേക്കബ്സ്, ആദം മിൽനെ, ഡാരൽ മിച്ചൽ, വിൽ ഒ റൂക്ക്, ​ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ടിം സൈഫേർട്ട്, ഇഷ് സോധി.

Leave a Reply

Your email address will not be published. Required fields are marked *