Your Image Description Your Image Description

പ്ര​തി​സ​ന്ധി​ക​ളി​ലും ദു​ര​ന്ത​ങ്ങ​ളി​ലും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു. അ​വ​ശ്യ​വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണം, മ​രു​ന്ന് എ​ന്നി​ങ്ങ​നെ വി​വി​ധ രൂ​പ​ങ്ങ​ളി​ൽ കു​വൈ​ത്തി​ന്റെ സ​ഹാ​യം എ​ത്താ​ത്ത രാ​ജ്യ​ങ്ങ​ളി​ല്ല. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പൊ​തു​ജ​ന​ക്ഷേ​മ സൊ​സൈ​റ്റി​ക​ൾ, കു​വൈ​ത്ത് ഫ​ണ്ട് ഫോ​ർ അ​റ​ബ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ്, കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി, കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ്, വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് സ​ഹാ​യം കൈ​മാ​റു​ന്ന​ത്.

ദാ​രി​ദ്ര്യം, പ്ര​തി​സ​ന്ധി​ക​ൾ, ക​ഷ്ട​പ്പാ​ടു​ക​ൾ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ, പ​ക​ർ​ച്ച വ്യാ​ധി​ക​ൾ എ​ന്നി​വ​യാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കും സ​മൂ​ഹ​ങ്ങ​ൾ​ക്കും ഈ ​സ​ഹാ​യം വ​ലി​യ രൂ​പ​ത്തി​ൽ ആ​ശ്വാ​സ​മാ​കു​ന്നു.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന കു​വൈ​ത്തി​ന്റെ ക​രു​ത​ലി​നു​ള്ള ആ​ദ​ര​വാ​യി 2014ൽ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ കു​വൈ​ത്തി​നെ ‘മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന കേ​ന്ദ്രം’ എ​ന്ന പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചു.

Related Posts