Your Image Description Your Image Description

റംസാന്‍ മാസത്തിലും പെരുന്നാള്‍ വേളയിലുമായി നാല് ലക്ഷത്തോളം ആളുകള്‍ ഷാര്‍ജ സൂഖ് അല്‍ ജുബൈല്‍ സന്ദര്‍ശിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ കുതിച്ചുചാട്ടമാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. എമിറേറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയില്‍ സൂഖ് അല്‍ ജുബൈലിന്റെ പദവി ശക്തമാക്കുന്നതാണ് സന്ദര്‍ശകരുടെ എണ്ണം. വൈവിധ്യമാര്‍ന്ന ഷോപ്പിങ് അനുഭവങ്ങള്‍ക്കായും വിവിധ സേവനങ്ങള്‍ക്കായും ഒട്ടേറെപ്പേരാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്. ഉന്നതനിലവാരമുള്ള ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് സൂഖ് വാഗ്ദാനം ചെയ്യുന്നത്.

പുണ്യമാസത്തിന്റെ ആത്മീയത ഉള്‍കൊള്ളുന്ന ഒട്ടേറെ സംവേദനാത്മക, വിനോദ പരിപാടികള്‍ക്കും സൂഖ് ആതിഥേയത്വം വഹിച്ചു. എമിറേറ്റിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലൊന്നായി സൂഖ് അല്‍ ജുബൈല്‍ മാറിയെന്ന് ഷാര്‍ജ സിറ്റി മാര്‍ക്കറ്റ്സ് മേധാവി അബ്ദുല്ല അല്‍ ഷംസി പറഞ്ഞു. സന്ദര്‍ശകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മികച്ച ഷോപ്പിങ് അനുഭവങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായക സംഭാവനകള്‍ സൂഖ് നല്‍കുന്നുണ്ടെന്നും അല്‍ ഷംസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts