Your Image Description Your Image Description

പി.എം കുസും സൗരോര്‍ജ പമ്പ് പദ്ധതിയില്‍ നടന്നത് ആസൂത്രിത അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ സ്വപ്‌ന സുരേഷിനെ കണ്‍സള്‍ട്ടന്റായി ശിവശങ്കരന്‍ നിര്‍ദേശിക്കുകയും വന്‍ ശമ്പളത്തില്‍ നിയമിക്കുകയും ചെയ്തതിനേക്കാള്‍ ആസുത്രിതമായാണ് അനര്‍ട്ടില്‍ അഴിമതി നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

അനര്‍ട്ടിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മുഴുവന്‍ കണക്കുകളും സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കണം. കൂടാതെ, നിയമസഭ സമിതിയെ അന്വേഷണത്തിന് നിയോഗിച്ച് സമഗ്ര റിപ്പോര്‍ട്ടും തയാറാക്കണം. അനര്‍ട്ടിനെ ഒന്ന് ഇളക്കിമറിച്ചാല്‍ ആയിരം കോടിയുടെ അഴിമതിക്കഥ പുറത്തു വരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Related Posts