Your Image Description Your Image Description

തിരുവനന്തപുരം പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് മെയ് 28 തിയതിയിൽ നിന്നും മാറ്റി വച്ച അഭിമുഖം ജൂലൈ 2 ന് പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.

കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഇംഗ്ലീഷ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 351/2022, 352/2022) തസ്തികയിലേക്ക് ജൂലൈ 2, 3, 4 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 2 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).

കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 500/2023) തസ്തികയിലേക്ക് ജൂലൈ 2, 3, 4 തിയതികളിൽ രാവിലെ 8നും മണിക്കും 10നും ജൂലൈ 11 ന് രാവിലെ 10.00 മണിക്കും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *