Your Image Description Your Image Description

പാർക്കിങ്ങുകളിലെ പണപ്പിരിവ് നിർമിത ബുദ്ധിക്കു കൈമാറി ദുബായ്. പാർക്കിങ് ഇടാൻ മറന്നാലും ഇനി ഫൈൻ വരില്ല. പാർക്കിങ്ങിനു പണം നൽകിയോ എന്നു പരിശോധിക്കാൻ സ്കാനർ വാഹനങ്ങളും വേണ്ട. കയറുമ്പോഴും ഇറങ്ങുമ്പോഴും തടയാൻ ഗേറ്റുകളും ഒഴിവാക്കാം.

എല്ലാ പരിശോധനയും പണപ്പിരിവും ഇനി എഐ ചെയ്യും.പണം സാലിക് അക്കൗണ്ടിൽ നിന്നാണ് ഈടാക്കുക. സാലിക്കും പാർക്കോണിക്കും ദുബായ് ഹോൾഡിങ്സുമായി ചേർന്നാണ് പുതിയ പാർക്കിങ് പണപ്പിരിവ് സംവിധാനം ഏർപ്പെടുത്തുന്നത്. ഇതു സംബന്ധിച്ച കരാറിൽ മൂന്നു കമ്പനികളും ഒപ്പുവച്ചു. പാർക്കോണിക്സിന്റെ നിയന്ത്രണത്തിലുള്ള 36000 പാർക്കിങ് സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ എഐ സംവിധാനം ഏർപ്പെടുത്തുക.

Related Posts