Your Image Description Your Image Description

പാലക്കാട്: പാലക്കാട് നെന്മാറയിലും മുണ്ടൂരിലും കാട്ടാനകളുടെ ആക്രമണം. നെന്മാറ വിത്തനശേരിയിൽ കൃഷിയിടത്തിലെ വിളകൾ കാട്ടാനകൾ നശിപ്പിച്ചു. മുണ്ടൂർ പുളിയംപുള്ളിയിൽ ഒറ്റയാന ആക്രമണമാണ് ഉണ്ടായത്. പുളിയംപുള്ളി സ്വദേശി പ്രദീപിൻ്റെ വീട്ട് മുറ്റത്താണ് ആന എത്തിയത്. വീടിൻ്റെ ചുവര് ആന കൊമ്പ് കൊണ്ട് കുത്തി നശിപ്പിച്ചു. നാട്ടുകാരും ആർആർടിയും ആനകളെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

അതേസമയം അതിരപ്പിള്ളി കാലടി പ്ലാന്റേഷന്‍ തോട്ടത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏകദേശം 10 വയസുള്ള പിടിയാനയെയാണ് റോഡിനോട് ചേര്‍ന്നുള്ള തോടിനകത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Related Posts