പാകിസ്ഥാനിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് 4.3 തീവ്രത

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സംഭവത്തിൻറെ കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിൻറെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് പുലർച്ചെ വീണ്ടും ഭൂചലനമുണ്ടായത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *