Your Image Description Your Image Description

അനധികൃതമായി വിമാനത്തിനുള്ളില്‍ രണ്ട് പ്രാവുകൾ വന്നു പെട്ടതിന് പിന്നാലെ വിമാനം വൈകിയത് ഏതാണ്ട് ഒരു മണിക്കൂറോളം സമയം. ഡെല്‍റ്റാ എയര്‍ലൈന്‍സ് വിമാനം 119 യാത്രക്കാരും അഞ്ച് ക്യാബിന്‍ ക്രൂ അംഗങ്ങളുമായി പറന്നുയരാന്‍ ശ്രമിക്കവെയാണ് സംഭവം. പ്രാവുകളെ കണ്ടെത്തിയതിന് പിന്നാലെ വിമാനം ഏതാണ്ട് 56 മിനിറ്റാണ് വൈകിയത്.

119 യാത്രക്കാരും അഞ്ച് ക്യാബിന്‍ ക്രൂ അംഗങ്ങളും അടങ്ങിയ ഡെല്‍റ്റാ എയര്‍ലൈനിന്‍റെ 2348 ഫൈറ്റ് വിസ്മോസിന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കവെയാണ് വിമാനത്തിനുള്ളില്‍ ഒരു പ്രാവിനെ കണ്ടെത്തിയത്. ഉടനെ തന്നെ വിമാനം പറന്നുയരാനുള്ള ശ്രമം ഉപേക്ഷിച്ചു. വിമാനത്തിനുള്ളില്‍ ഒരു പ്രാവുണ്ടെന്ന് അതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമുള്ള ക്യാപ്റ്റന്‍റെ സന്ദേശം വിമാനത്തിനുള്ളില്‍ മുഴങ്ങി. പിന്നാലെ യാത്രക്കാര്‍ തന്നെ പ്രാവിനെ പിടിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.

വീണ്ടും വിമാനം പറന്നുയരാനായി റണ്‍വേയിലേക്ക് തിരിയവെയാണ് രണ്ടാമത്തെ പ്രാവിനെ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാര്‍ തങ്ങളുടെ കോട്ട് ഉപയോഗിച്ച് പ്രാവിനെ പുടികൂടാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രസകരമായ കുറിപ്പുകളാണ് കാഴ്ചക്കാരെഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts