ന്യൂനപക്ഷവിഭാഗം യുവജനങ്ങൾക്ക് സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം

സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന് കീഴില്‍ ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപമുള്ള നിസാ സെന്റര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പരിശീലനകേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സൗജന്യപി.എസ്.സി പരീക്ഷാപരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 25. ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട 18 വയസ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം, വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം പരിശീലനകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 8157869282, 8075989415, 9495093930, 0477-2252869.

More From Author

Leave a Reply

Your email address will not be published. Required fields are marked *