Your Image Description Your Image Description

പത്തനംതിട്ട: പതിറ്റാണ്ടുകളായി കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറ്റിൽ പുലർച്ചെ നോക്കുമ്പോൾ പാൽ! വീട്ടുകാർ കോരിയെടുത്ത് നോക്കിയപ്പോഴാണ് കിണർജലം നിറംമാറിയതാണെന്ന് മനസ്സിലായത്. പത്തനംതിട്ടയിലെ അതുമ്പംകുളത്ത് ആനന്ദന്റെ വീട്ടിലെ കിണറ്റിലാണ് ജലം നിറംമാറിയത്. ആദ്യകാഴ്ച്ചയിൽ പാലാണോ എന്ന് ആർക്കും സംശയം തോന്നും. കഴിഞ്ഞ 32 വർഷമായി കുടുംബം ഉപയോ​ഗിച്ചുവന്നിരുന്ന കിണറ്റിലാണ് ഈ അത്ഭുത പ്രതിഭാസം.

കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റിൽ നിന്നും ഇപ്പോൾ കിട്ടുന്ന വെള്ളത്തിന്റെ നിറം വെള്ളയാണ്. പാൽ പോലെ വെള്ളത്തിന്റെ നിറം മാറിയതിന്റെ ആശങ്കയിലാണ് അതുമ്പംകുളത്തെ ആനന്ദനും കുടുംബവും. മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ വെള്ളം നിറം മാറാൻ സാദ്ധ്യതയുള്ള കാരണങ്ങളൊന്നും പരിസരപ്രദേശങ്ങളിലില്ല. കിണറ്റിൽ വെള്ളത്തിന് പകരം വെള്ള നിറത്തിലുള്ള ദ്രാവകം എങ്ങനെയെത്തി എന്ന അന്വേഷണത്തിലാണ് നാട്ടുകാരും വീട്ടുകാരും. ഈ പ്രതിഭാസത്തിന്റെ കാരണമറിയാൻ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്

വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് മെമ്പർ രഞ്ജു വ്യക്തമാക്കി. ഇതിന്റെ ഫലം അറിഞ്ഞാൽ മാത്രമേ കിണർ മൂടണോ ഉപയോഗിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു. വേനലിലും വറ്റിയിട്ടില്ലാത്ത കിണറ്റിലെ വെള്ളമാണ് നിറം മാറിയത്. കടുത്ത ജലദൗർലഭ്യം നേരിടുന്ന പ്രദേശത്താണ് കിണറ്റിൽ ഈ പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. ഈ കിണർ ഉപയോഗശൂന്യമായാൽ കുടിവെള്ളത്തിന് മറ്റ് സൗകര്യങ്ങൾ പഞ്ചായത്ത്‌ അധികൃതർ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts