Your Image Description Your Image Description

തിരുവനന്തപുരം: കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. നേരത്തെ രണ്ടു ഘട്ടങ്ങളിലായി 285 കോടി രൂപ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ബജറ്റിൽ 606 കോടി രൂപയാണ്‌ വകയിരുത്തിയത്. 318.89 കോടി രൂപ ഇതിനകം ലഭ്യമാക്കി.

നെല്ലു സംഭരണത്തിനുള്ള കേന്ദ്ര സർക്കാറിന്റെ താങ്ങുവില സഹായ കുടിശ്ശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്‌സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുകയാണ്‌. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 1100 കോടി രൂപയോളം കുടിശ്ശികയാണ്‌. 2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പടുന്നു.

Related Posts