Your Image Description Your Image Description

വേ​ന​ല്‍ ചൂ​ടി​ല്‍നി​ന്നു​ള്ള ആ​ശ്വാ​സ​ത്തി​നും വി​നോ​ദ​ത്തി​നും കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നീ​ന്ത​ല്‍ക്കു​ള​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​ടെ മേ​ല്‍ ക​ര്‍ശ​ന നി​രീ​ക്ഷ​ണം വേ​ണ​മെ​ന്ന നി​ര്‍ദേ​ശ​വു​മാ​യി റാ​ക് പൊ​ലീ​സ് കാ​മ്പ​യി​ന്‍. ‘നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ മ​റ​ക്ക​രു​ത്’ എ​ന്ന വി​ഷ​യ​ത്തി​ല്‍ മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ത്തി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

ബീ​ച്ചു​ക​ള്‍, താ​മ​സ-​ഹോ​ട്ട​ല്‍ സ്ഥ​ല​ങ്ങ​ളി​ ലെ പൂ​ളു​ക​ള്‍ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​ടെ മേ​ല്‍നോ​ട്ടം വ​ര്‍ധി​പ്പി​ക്ക​ണം, നി​രോ​ധി​ത സ്ഥ​ല​ങ്ങ​ളി​ല്‍ നീ​ന്ത​ല്‍ ഒ​ഴി​വാ​ക്കു​ക, കു​ട്ടി​ക​ള്‍ ത​നി​ച്ചു​ള്ള നീ​ന്ത​ല്‍ ഒ​ഴി​വാ​ക്കു​ക, ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍ പോ​ലു​ള്ള സു​ര​ക്ഷാ ക​വ​ച​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍ദേ​ശ​ങ്ങ​ളും അ​ധി​കൃ​ത​ര്‍ ന​ല്‍കു​ന്നു. കു​ട്ടി​ക​ളെ നീ​ന്ത​ല്‍ പ​രി​ശീ​ലി​പ്പി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത ഓ​ര്‍മ​പ്പെ​ടു​ത്തു​ന്ന അ​ധി​കൃ​ത​ര്‍ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

Related Posts